വയനാട്ടിലെ അധിക്ഷേപം: മമ്മൂട്ടിയോടു മുഖ്യമന്ത്രി ക്ഷമാപണം നടത്തി

തിരുവനന്തപുരം: നടൻ മമ്മൂട്ടിക്ക് വയനാട്ടിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷമ ചോദിച്ചു.അത്തരമൊരു പ്രചരണത്തിന്റെ ഭാഗമായി മഹാനടനു മനോവിഷമമോ , പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ സിപിഎമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് പങ്കുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും അതിൽ ക്ഷമ ചോദിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തിരുവനന്തപുരത്തു ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി ഈ അഭിപ്രായപ്രകടനം നടത്തിയതു്. വയനാട്ടിലെ ടൗൺഷിപ്പ് ഉദ്ഘാടനം കാണാൻ ചെന്നൈയിൽ നിന്നാണ് മമ്മൂട്ടി എത്തിയത് . അവിടെ സിപിഎം ജില്ലാ സെക്രട്ടറി റഫീക്ക് ഉണ്ടായിരുന്നു. വയനാട്ടിൽ നല്ല രീതിയിൽ പൊതുപ്രവർത്തനത്തിൽ ഇടപെടുന്ന ആളാണ് റഫീഖ്. വയനാട്ടിൽ ആരും ക്ഷണിച്ചിട്ടല്ല മമ്മൂട്ടി വന്നത്. അവിടെ അദ്ദേഹത്തിന് ഒപ്പം റഫീഖ് നടന്നപ്പോൾ എന്റെ കൂടെ നിങ്ങൾ നടന്നാൽ മറ്റു രീതിയിൽ ചിത്രീകരിക്കപ്പെടില്ലേ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതിനു പിന്നാലെ റഫീഖിനെ അപമാനിച്ചു ;മമ്മൂട്ടി ക്ഷോഭിച്ചു എന്നൊക്കെ വാർത്ത വന്നു. മമ്മൂട്ടിയെ വലിയ രീതിയിൽ ആക്രമിച്ചു എന്നും വാർത്ത വന്നു. എന്നാൽ ഒരുതരത്തിലുള്ള അധിക്ഷേപവും അവിടെ ഉണ്ടായില്ലെന്ന് റഫീഖ് പിന്നീട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page