കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ കാല്‍ തെന്നി കല്ലുവെട്ടു കുഴിയില്‍ വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
കര്‍ണ്ണാടക, വിട്ള, കോടപ്പദവ് സ്വദേശിയും വൊര്‍ക്കാടി ഗുവദപ്പദവില്‍ സഹോദരിയുടെ വീട്ടില്‍ താമസക്കാരനുമായ ബാലകൃഷ്ണ നായിക് (47) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ കാല്‍ തെന്നി വഴിയരുകിലുള്ള കല്ലുവെട്ടു കുഴിയിലേയ്ക്ക് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബാലകൃഷ്ണ നായികിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
പരേതരായ അപ്പണ്ണ നായിക്- ലളിത ദമ്പതികളുടെ മകനാണ്. ബാലകൃഷ്ണ നായിക് വര്‍ഷങ്ങളായി ഗുവതപ്പദവിലുള്ള സഹോദരി സുശീലയുടെ കൂടെയായിരുന്നു താമസം. മറ്റു സഹോദരങ്ങള്‍: ഈശ്വര, നാരായണ, ഹരീഷ്, ഗിരീഷ്, അനുരാധ, പരേതനായ ശിവരാമ.







