പാപിത്തടുക്ക- നീരാമൂലെ -ഗുരി നേരോൾ റോഡ് : കെ സുരേന്ദ്രനു ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ

പെർള: എന്മകജെ പഞ്ചായത്തിലെ നൽക്ക വാർഡിലെ പാപിതടുക്ക -നീരാമൂലെ – ഗുരിനേരോൾ റോഡിന്റെ വികസനത്തിന്‌ 30 ലക്ഷം രൂപ അനുവദിച്ച രാജ്യസഭാംഗം ഡോ.പി ടി ഉഷഎം.പി.യേയും അതിനായി പരിശ്രമിച്ച ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പതിനഞ്ചു ദിവസo മുൻപ് കെ സുരേന്ദ്രൻ എന്മകജെ പഞ്ചായത്ത്‌ സന്ദർശിച്ചപ്പോൾ 18വാർഡിലെ ബിജെപി മെമ്പർ ജഗദീഷ് കുലാൽ പ്രസ്തുത റോഡിന്റെ ശോചനീയാവസ്ഥ എടുത്തു കാട്ടിയിരുന്നു. വാർഡ് മെമ്പർക്ക് വാക്ക് നൽകി പതിനഞ്ചു ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ കഴിഞ്ഞതിൽ ബി.ജെ.പി. മണ്ഡലം കമ്മിറ്റി ആഹ്ളാദം പ്രകടിപ്പിച്ചു.ദേശീയ പാതയിലെ ടോൾ ഒഴിവാക്കാൻ കെ സുരേന്ദ്രൻ നടത്തിയ ഇടപെടലിനെ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page