ഭര്‍ത്താവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഭാര്യ വിടവാങ്ങി

കാസര്‍കോട്: ഭര്‍ത്താവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഭാര്യ വിടവാങ്ങി. പൊവ്വല്‍ ജമാഅത്ത് മുന്‍ പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പരേതനായ എം അബ്ദുള്ള കുഞ്ഞി ഹാജിയുടെ ഭാര്യ പൊവ്വൽ , കോട്ട റോഡിനു സമീപത്തെ ഉമ്മഞ്ഞി (64)യാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. നോമ്പു തുറ കഴിഞ്ഞതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉമ്മഞ്ഞിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മക്കള്‍: എം എ നിസാര്‍ (കര്‍ണ്ണാടക കൂര്‍ഗ് കെ എം സി സി സി വൈസ് പ്രസിഡണ്ട്), എം എ സാദിഖ് (പൊതുമരാമത്ത് കരാറുകാരന്‍), സിയാന, ഹസീന, ഷബ്‌നബാനു. മരുമക്കള്‍: ഷാനവാസ് (കല്ലങ്ങാടി), കബീര്‍( ബേവിഞ്ച), ഷാഫി (സുള്ള്യ), സുഫൈദ (അണങ്കൂര്‍), സുബൈദ (ബദിയഡുക്ക). ഖബറടക്കം പൊവ്വല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.ഭര്‍ത്താവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഭാര്യയും മരണപ്പെട്ട സംഭവം നാടിനെയും ബന്ധുക്കളെയും നൊമ്പരത്തിലാഴ്ത്തി.

ആലംപാടിയിലെ റുഖിയ കേളങ്കയംഅന്തരിച്ചു

ആലംപാടി: ഐ.എൻ.എൽ ആലംപാടി ശാഖാ മുൻ പ്രസിഡന്റ് പരേതനായ സേട്ട് അബ്ദുൽ റഹ്മാന്റെ ഭാര്യ റുഖിയ കേളങ്കയം (70) അന്തരിച്ചു. മക്കൾ: ലത്തീഫ്, ഇഖ്ബാൽ (ഐ.എൻ.എൽ ആലംപാടി ശാഖാ ജന സെക്ര), റാഫി (നാഷണൽ യൂത്ത് ലീഗ് ശാഖാ ട്രഷ), റുബീന, പരേതനായ അഷ്‌റഫ്‌ , മരുമക്കൾ: അൻസാരി സന്തോഷ്‌നഗർ, നാസിനി, അന്നത്ത് ബീവി, സഫാന , റുമൈസ. ഖബറടക്കം പതിനൊന്ന് മണിക്ക് ആലംപാടി ഖിളർ ജുമാമസ്ജിദിൽ.
റുഖിയ കേളങ്കയത്തിന്റെ നിര്യാണത്തിൽ ഐ.എൻ.എൽ, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page