കാസർകോട് . നിത്യോപയോഗ ഭക്ഷണ – പഴവർഗ സാധനങ്ങളുടെ വിലക്കയറ്റക്കാലമായ റംസാനു നേന്ത്രപ്പഴത്തെ വിലകയറ്റം തഴഞ്ഞു.വില കുറഞ്ഞതുകർഷകർ സഹിക്കുന്നു.പക്ഷെ വില ഇടിഞ്ഞതു അവരെ വിഷമിപ്പിക്കുന്നു. മൂന്നു കിലോ നേന്ത്രപ്പഴത്തിനു കഴിഞ്ഞ ദിവസം 100 രൂപയായിരുന്നു വില.അതേ സമയം വിദേശ പഴവർഗങ്ങളിൽ വിലക്കുറവില്ല .വ്യാപാരികൾക്ക് നാല് കിലോ നേന്ത്രപ്പഷം 100 രൂപയ്ക്ക് ലഭിക്കുന്നുവെന്നാണ് പറയുന്നത്.എന്ത് ചെയ്യുമെന്നറിയാതെ കർഷകർ വിഷമിക്കുന്നു.
മറ്റു പഴവർഗ്ഗങ്ങൾക്കൊക്കെ വലിയ വിലയാണ് ഇപ്പോൾ വിപണിയിലുള്ളത്. റംസാൻ തുടക്കത്തിൽ തന്നെ മാമ്പഴത്തിന് 180 മുതൽ 300 രൂപ വരെ വില ഉണ്ടായിരുന്നു.
ആപ്പിളിനാണ് വില കൂടുതൽ.200 മുതൽ 300 രൂപ വരെയാണ് വില.തുർക്കി,ഇറാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ആപ്പിളുകൾക്കാണ് വില കൂടുതൽ.വിദേശ പഴങ്ങളിൽ പ്ലമ്മും,ലിച്ചിയും, ഡ്രാഗൺ ഫ്രൂട്ടും, സ്റ്റോബറി,കിവി, അവക്കാഡോ,ഗ്ലോബ് മുന്തിരി,ഷമാം എന്നിവ ആപ്പിളിനോടൊപ്പം വിപണിയിൽ വിലകൂടിയ പഴവർഗ്ഗ ഇനങ്ങളാണ്. ഇവയ്ക്കൊക്കെ തുടക്കത്തിൽ 300 രൂപ മുതൽ 400 രൂപ വരെയായിരുന്നു വില ഈടാക്കിയിരുന്ന. അത് ഇതുവരെ കുറഞ്ഞിട്ടുമില്ല.






