വനിതാ ജീവനക്കാർ സിവിൽ സ്റ്റേഷനിൽ പട്ടിണിക്കഞ്ഞി സമരം നടത്തി ; കുടിശിക ആനുകൂല്യങ്ങൾ ഈ സർക്കാർ തന്നെ നൽകണം: ഡോ: പി വി പുഷ്പജ

കാസർകോട്:ജീവനക്കാരുടെ തടഞ്ഞുവച്ച 286 മാസത്തെ ക്ഷാമബത്ത കുടിശിക അടുത്ത സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കാതെ പിണറായി സർക്കാർ തന്നെ നൽകണമെന്നുഗാന്ധി ദർശൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: പി വി പുഷ്പജ പറഞ്ഞു.പ്രഖ്യാപിച്ച കുടിശ്ശിക നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ വനിതാ ഫോറം ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ നടത്തിയ പട്ടിണിക്കഞ്ഞി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്ന സർക്കാർ നാളിതുവരെ നിഷേധിച്ച ആനുകൂല്യങ്ങൾ അടുത്ത സർക്കാരിന്റെ ചുമലിലേക്കിട്ട് കൈ കഴുകുന്നതു കഷ്ടമാണെന്നു അവർ പറഞ്ഞു. അവ്യക്തമായ ഉത്തരവുകളിലൂടെ ജീവനക്കാരെ പറ്റിക്കുന്ന ഏർപ്പാട് വഞ്ചനയാണെന്നു അവർ ചൂണ്ടിക്കാട്ടി. അഷ്വേർഡ് പെൻഷൻ നടപ്പിലാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ട് വരണം.ജീവനക്കാരുടെയുംഅധ്യാപകരുടെയും സ്പാർക്ക് ഡേറ്റാ ചോർത്തൽ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നു കൂട്ടിച്ചേർത്തു.വത്സല കൃഷ്ണൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗംഎം ടി പ്രസീത ജില്ലാ വനിത ഫോറം കൺവീനർ ബിന്ദു പ്രദീപ്,രതി വയലപ്രം,ഗിരിജ മാപ്പിടിച്ചേരിനേതൃത്വം നൽകി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page