കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനത്തിനു കാസര്‍കോട്ട് കൊടിയേറി

കാസര്‍കോട്: കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 28-ാം സംസ്ഥാന സമ്മേളനത്തിനു കാസര്‍കോട്ട് കൊടിയേറി. സംസ്ഥാന പ്രസിഡണ്ട് ബി ജയപ്രകാശ് പതാക ഉയര്‍ത്തി. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയ ശേഷമാണ് സമ്മേളന നഗരിയായ മുനിസിപ്പല്‍ ടൗണ്‍ ഹാളിലേയ്ക്ക് എത്തിയത്.
സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മുഖ്യപ്രഭാഷണം നടത്തേണ്ടിയിരുന്ന മുന്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ അസൗകര്യം കാരണം സമ്മേളനത്തിനു എത്തിയില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജയബാനു, പ്രസിഡണ്ട് ബി ജയപ്രകാശ്, സ്വാഗത സംഘം ചെയര്‍മാന്‍ കെ ഗോപാല കൃഷ്ണ ഭട്ട്, ജെ മഹാദേവ് കുമാര്‍, കെ പ്രഭാകരന്‍ നായര്‍, കുഞ്ഞിരാമന്‍ കേളോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്മേളനം ശനിയാഴ്ച വൈകുന്നേരം സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page