ജോയിൻ്റ് കൗൺസിൽ വനിതാ കമ്മിറ്റി ഹാപ്പി വിമൻ വനിതാ കൂട്ടായ്മ നടത്തി

കാസർകോട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നമ്മുടെ കേരളം സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി ജോ. കൗൺസിൽ വനിതാ വിഭാഗം ഹാപ്പി വിമൻ കൂട്ടായ്മ നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്തു നടന്ന കൂട്ടായ്മ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ സോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് റെജി കെ ആർ അധ്യക്ഷത വഹിച്ചു.വനിതാ കലാ സാഹിതി ജില്ലാ പ്രസിഡൻ്റ് അശ്വതി അധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നേടിയ കെ വി ശ്രീലതയെ ആദരിച്ചു.

ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം യമുന രാഘവൻ, സംസ്ഥാന കൗൺസിലംഗം കെ പ്രീത, സംസ്ഥാന വനിതാ കമ്മിറ്റി അംഗം എ ആമിന , ജില്ലാ സെക്രട്ടറി നിഷ പി വി , വനിതാ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി അനിത പ്രസംഗിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന കമ്മിറ്റിയംഗം ബിജു രാജ് സി കെ ,ജില്ലാ സെക്രട്ടറി എസ് എൻ പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page