കാസര്‍കോട്: കാസര്‍കോടു പൊലീസ് സ്റ്റേഷനിലുള്‍പ്പെടെ 35 കവര്‍ച്ചാ കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടി, പടങ്കടിയിലെ ഹമീദ് കുഞ്ഞി മോണു എന്ന ജാഫര്‍ എന്ന ഹമീദ് എന്ന ലാഡി ഹമീദി (49)നെയാണ് മംഗ്‌ളൂരു പൊലീസ് അറസ്റ്റു ചെയ്തത്. ബെല്‍ത്തങ്ങാടി പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്നു പൊലീസ് പറഞ്ഞു. കാസര്‍കോട്, കുടക്, മംഗ്‌ളൂരു ,ഉള്ളാള്‍, കോണാജെ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഹമീദ് കുഞ്ഞിക്കെതിരെ കേസുണ്ട്. ഇതില്‍ 22 കേസുകളില്‍ അറസ്റ്റു വാറന്റുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.






