കുമ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു പാര വച്ച യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ആബിദ് എടച്ചേരിയെ ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ ശാസിച്ചു. മേലില്‍ ഇത്തരം ഏര്‍പ്പാട് ആബിദില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നു ഫൈസല്‍ താക്കീത് ചെയ്തു. അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുന്നറിയിച്ചു.
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ആബിദുള്‍പ്പെട്ട മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കാസര്‍കോട് ഡിവിഷനില്‍പ്പെട്ട എരിയാല്‍ ബ്ലോക്ക് ഡിവിഷനില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ റിബലിനെ മത്സരിപ്പിച്ചു മുന്നണി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതു കോണ്‍ഗ്രസിനു ലാഘവത്തോടെ കാണാനാവില്ലെന്നു അറിയിപ്പില്‍ പറഞ്ഞു. ആബിദ് എതിര്‍ത്തപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇക്കാര്യത്തില്‍ മണ്ഡലം പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പാര്‍ട്ടിക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഓര്‍മ്മിപ്പിച്ചു. മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ചു പരാതി നല്‍കിയതെന്നു അറിയിപ്പില്‍ വെളിപ്പെടുത്തി.







