പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമം: എംഡിഎംഎയുമായി ചെങ്കള, റഹ്‌മത്ത് നഗര്‍ സ്വദേശി കന്യപ്പാടിയില്‍ അറസ്റ്റില്‍

കാസര്‍കോട്: 3.01 ഗ്രാം എംഡിഎംഎയും 16,700 രൂപയുമായി യുവാവ് അറസ്റ്റില്‍. ചെങ്കള, റഹ്‌മത്ത് നഗറിലെ മനിയടുക്കം ഹൗസിലെ സി സെഡ് നുഹ്‌മാ(25)നെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപും സംഘവും അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച ഉച്ചക്ക് 1.30മണിയോടെ നീര്‍ച്ചാല്‍, കന്യപ്പാടിയിലാണ് സംഭവം. എസ്‌ഐ ടി രൂപേഷും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കന്യപ്പാടിയില്‍ എത്തിയത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന യുവാവ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. സംശയം തോന്നി യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎയും മയക്കുമരുന്നു വില്‍പ്പന വഴി ലഭിച്ച പണവും പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സ്‌ക്വാഡ് അംഗങ്ങളായ ഗോകുല്‍, ശ്രുതി എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page