കാസര്‍കോട്: എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. രാവണീശ്വരം കരിപ്പാടക്കന്‍ ഹൗസിലെ പി. കുഞ്ഞിരാമന്‍ (57) ആണ് മരിച്ചത്. മുൻ പ്രവാസിയാണ്.ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇദ്ദേഹത്തെ എലി വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ഏതോ മാനസിക വിഷമമാണ് ആത്മഹത്യക്കു കാരണമെന്നു സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
ഭാര്യ: രത്ന. മക്കൾ: അഭിനവ് ,ആഷിഷ് .






