റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് അമേരിക്കന്‍ അനുമതി

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നു 30 ദിവസത്തേക്ക് എണ്ണ വാങ്ങാന്‍ അമേരിക്ക ഇന്ത്യയെ അനുവദിച്ചു. യു എസ് ട്രഷറി സെക്രട്ടറിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കിതു വലിയ ആശ്വാസമാണ്. മാര്‍ച്ച് അഞ്ചു മുതല്‍ ഒരു മാസത്തേക്ക് റഷ്യന്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉള്‍പ്പന്നങ്ങളും ഇന്ത്യയിലെത്തിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് അനുമതി.
റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്നു കഴിഞ്ഞ നവംബറില്‍ റഷ്യന്‍ എണ്ണക്കമ്പനികളായ ലുക്കോയിലിനും റോസ് നെഫ്റ്റിനുമെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നു ഗള്‍ഫിലെ പ്രധാന എണ്ണപ്പാടങ്ങള്‍ക്കു നേരെയുണ്ടായ അക്രമങ്ങള്‍ മധ്യേഷ്യയിലെ എണ്ണ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെ എണ്ണക്കപ്പലുകള്‍ കടന്നുപോകേണ്ട ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധം എണ്ണ നീക്കം തടയുകയും ചെയ്തു. ലോകത്തിലെ പ്രധാന എണ്ണ വിതരണ കേന്ദ്രങ്ങളായ സൗദിയിലെ അരാംകൊയുടെ റാസ് തനൂറ എണ്ണ ശുദ്ധീകരണശാലയിലേയും ഇറാഖിലെ യുറൈല എണ്ണപ്പാടത്തിന്റെയും പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page