ഞായറാഴ്ച മുതല്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്

പി പി ചെറിയാൻ

ഡാളസ് : ഈ ഞായറാഴ്ച( മാര്‍ച്ച് 8 ) 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വെക്കും. നവംബര്‍ 2 ഞായറാഴ്ച യായിരുന്നു ഒരു മണിക്കൂര്‍ പുറകിലോട്ടു തിരിച്ചു വെച്ചിരുന്നത്

വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലത്താ യിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്, വിന്റര്‍ സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയത്.

ഞായറാഴ്ച ക്ലോക്കുകള്‍ മുന്നോട്ട് പോകുമ്പോള്‍ ആളുകള്‍ക്ക് ഒരു മണിക്കൂര്‍ നഷ്ടപ്പെടും . മിക്ക അമേരിക്കക്കാര്‍ക്കും, ഒരു അധിക മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടും എന്നാണ്. പല ഡിജിറ്റല്‍ ക്ലോക്കുകളും ഒറ്റരാത്രികൊണ്ട് യാന്ത്രികമായി പുനഃസജ്ജമാക്കും, പക്ഷേ സ്വമേധയാ ക്രമീകരിക്കേണ്ട ഏതെങ്കിലും വാച്ചുകളോ ക്ലോക്കുകളോ മാറ്റാന്‍ ഓര്‍മ്മിക്കുക.

സമയമാറ്റത്തിനുശേഷം, വൈകുന്നേരത്തോടെ ഇരുട്ട് വൈകി എത്തും, രാവിലെ സൂര്യോദയവും വൈകി വരും.സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദൂര്‍ സ്‌കൂളിലെ റാഗിംഗ് പ്രശ്നത്തെ ചൊല്ലിയുണ്ടായ കയ്യാങ്കളി; രണ്ടു പ്രദേശത്തുകാര്‍ തമ്മിലുള്ള പരസ്യ സംഘര്‍ഷത്തിലേയ്ക്ക്, വ്യാഴാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്; പ്രശ്നത്തിനു ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വന്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ്

You cannot copy content of this page