മംഗ്‌ളൂരു: മംഗ്‌ളൂരു സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി എം എയുമായി മലയാളി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. പ്രതികളില്‍ നിന്നു 53.87ഗ്രാം എം ഡി എം എയും 163 ഗ്രാം കഞ്ചാവും ഒരു കിലോയിലേറെ സാധാരണ കഞ്ചാവും കണ്ടെടുത്തു.
നഗരത്തിലെ ഒരു ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് കോട്ടയം സ്വദേശി ഫെലിക്‌സ് പി ജോസഫ് (20), കോട്ടേശ്വറിലെ മുഹമ്മദ് സയ്യിദ് അഫ്രീദ് (26), അഹമ്മദലി അലി അര്‍ഷന്‍ (22), ബെല്‍മട്ടയിലെ മഖ്‌സൂദ് സാഗ് (23) എന്നിവർ പിടിയാലായത്.
സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. മറ്റൊരു സംഭവത്തില്‍ കങ്കനാടിയിലെ അഡെല്‍ റോച്ച് (33), കദ്രി ,മല്ലിക്കട്ടയിലെ ആരോണ്‍ വിശാല്‍ (18) എന്നിവരെയും പിടികൂടി. അറസ്റ്റിലായ പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധം ഉണ്ടെന്നു സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







