ഫോറസ്റ്റ് ഓഫീസറുടെ വീട്ടില്‍ വന്‍ കവര്‍ച്ച; പത്തര ലക്ഷം രൂപയും 22 പവനും നഷ്ടപ്പെട്ടു, കവര്‍ച്ചക്കാര്‍ കടന്നു കളഞ്ഞത് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായി

തലപ്പാടി: ഫോറസ്റ്റ് ഓഫീസറുടെ വാടകവീട്ടില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തരലക്ഷം രൂപയും 22 പവന്‍ സ്വര്‍ണ്ണാഭരണവും നഷ്ടപ്പെട്ടു. ഫോറസ്റ്റ് ഓഫീസറായ മെഹബൂബ് സാബിന്റെ ഉള്ളാള്‍, കോട്ടേക്കാറിലുള്ള വാടക വീട്ടിലാണ് കവര്‍ച്ച. ഒരാഴ്ച മുമ്പ് ഇദ്ദേഹവും കുടുംബവും വീടു പൂട്ടി ബന്ധുവീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. മുറ്റത്തു വച്ചിരുന്ന ബൈക്ക് കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. വീട്ടിനകത്തു കയറി നോക്കിയപ്പോഴാണ് അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലും തുണിത്തരങ്ങള്‍ വാരി വലിച്ചിട്ട നിലയിലും കാണപ്പെട്ടു. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വായ്പയെടുത്ത പണമാണ് നഷ്ടപ്പെട്ടതെന്നു പരാതിക്കാരനായ മെഹബൂബ് സാബ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിക്കാരനും കുടുംബവും വീട്ടില്‍ ഇല്ലെന്നു മനസ്സിലാക്കിയ ആരെങ്കിലുമായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദൂര്‍ സ്‌കൂളിലെ റാഗിംഗ് പ്രശ്നത്തെ ചൊല്ലിയുണ്ടായ കയ്യാങ്കളി; രണ്ടു പ്രദേശത്തുകാര്‍ തമ്മിലുള്ള പരസ്യ സംഘര്‍ഷത്തിലേയ്ക്ക്, വ്യാഴാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്; പ്രശ്നത്തിനു ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വന്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ്

You cannot copy content of this page