കാനഡയില്‍ ഇന്ത്യന്‍ വംശജയായ സമൂഹ മാധ്യമ ഇന്‍ഫ്‌ളൂവന്‍സര്‍ കുത്തേറ്റുമരിച്ചു

ചണ്ഡിഗഡ്: കാനഡയില്‍ ഇന്ത്യന്‍ വംശജയായ സമൂഹ മാധ്യമ ഇന്‍ഫ്‌ളൂവന്‍സര്‍ കുത്തേറ്റുമരിച്ചു.
പഞ്ചാബില്‍ നിന്നുള്ള നാന്‍സി ഗ്രെവാള്‍ (45) ആണ് കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയില്‍ കുത്തേറ്റുമരിച്ചത്. ഈ മാസം മൂന്നിനാണ് നാന്‍സിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഖലിസ്ഥാന്‍ പ്രസ്ഥാനത്തിനും നേതാവ് ഗുര്‍പട്‌വന്ത് സിങ് പന്നുവിനുമെതിരെ നാന്‍സി സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നടത്താറുണ്ടായിരുന്നു. ജയിലില്‍ കഴിയുന്ന എംപി അമൃത്പാല്‍ സിംഗ്, ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ, രാധ സോമി സത്സംഗ്, ബിയാസ് മേധാവി ഗുരീന്ദര്‍ സിംഗ് ധില്ലന്‍ എന്നിവര്‍ക്കെതിരെ നേരത്തെ നാന്‍സി വിമര്‍ശനം ഉന്നയിച്ചിരുന്നു.

നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ നാന്‍സി രണ്ടു കമ്പനികള്‍ക്കായി ജോലി ചെയ്തിരുന്നു. നാന്‍സിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മാതാവ് ഷിന്‍ഡര്‍പാല്‍ കൗര്‍ ജലന്തറില്‍ പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദൂര്‍ സ്‌കൂളിലെ റാഗിംഗ് പ്രശ്നത്തെ ചൊല്ലിയുണ്ടായ കയ്യാങ്കളി; രണ്ടു പ്രദേശത്തുകാര്‍ തമ്മിലുള്ള പരസ്യ സംഘര്‍ഷത്തിലേയ്ക്ക്, വ്യാഴാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്; പ്രശ്നത്തിനു ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വന്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ്

You cannot copy content of this page