ഏറെക്കാലത്തിനുശേഷം മമ്മൂട്ടിയും മോഹന്‍ ലാലും ഒന്നിക്കുന്ന പാട്രിയറ്റിന് തിയേറ്റര്‍ വിലക്കുമായി ഫിയോക്

കൊച്ചി: മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പാട്രിയറ്റിന് തിയേറ്റര്‍ വിലക്കുമായി ഫിയോക്. ഏപ്രില്‍ 23-ന് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വിലക്ക്.

നിര്‍മാണ വിതരണ വിഹിതം കൂട്ടി ചോദിച്ചതാണ് വിലക്കിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടരുതെന്ന് ഫിയോക് അംഗങ്ങളെ അറിയിച്ചു. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ആദ്യത്തെ രണ്ടാഴ്ച 60-40 എന്ന നിരക്കില്‍ റിട്ടേണ്‍സ് ഉറപ്പാക്കണം എന്നാണ് നിര്‍മാതാവിന്റെ ആവശ്യം. ഇത് പ്രകാരം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 60 ശതമാനവും തിയേറ്റര്‍ ഉടമകള്‍ക്ക് 40 ശതമാനവുമായിരിക്കും റിട്ടേണ്‍സ്. എന്നാല്‍ ഈ ആവശ്യം തിയേറ്ററര്‍ ഉടമകളുടെ സംഘടന നിരസിച്ചു. വിഷയത്തില്‍ ഉടന്‍ സമവായമായില്ലെങ്കില്‍ സിനിമയുടെ റിലീസ് വൈകും.

ഏറെക്കാലത്തിനുശേഷം മമ്മൂട്ടിട്ടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങുന്നത്. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളില്‍ ആയാണ് ചിത്രത്തിന്റെ മുന്‍ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page