യുഎസ് – ഇറാൻ യുദ്ധം: പ്രവാസികൾക്ക് സുരക്ഷ : അഭിനന്ദനവുമായി ഡോ. ആസാദ് മൂപ്പൻ

കൊച്ചി: യുഎസ് – ഇറാൻ യുദ്ധം മൂലം ഉടലെടുത്ത പ്രതിസന്ധിയിൽ പ്രവാസികളുടെ സുരക്ഷ ക്കും , സ്ഥിരതക്കും , ബിസിനസ്സ് സംരക്ഷണത്തിനും ജിസിസിയും കേരള സർക്കാറും സ്വീകരിച്ച നടപടികളെ ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അഭിനന്ദിച്ചു.

നോർക്കയുടെ ആഭിമുഖ്യത്തിൽ നടന്ന ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ലോക കേരള സഭാ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സംസാരികാണുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ പ്രവാസി സമുഹത്തിൻ്റെ സുരക്ഷക്കു സ്വീകരിച്ച പിന്തുണയെയും ഏകോപന ത്തെയും മുഖ്യമന്ത്രി പിണറായി വിജയന്റെ സജീവമായ ഇടപെടലിനെയും ഡോ. മൂപ്പൻ അഭിനന്ദിച്ചു. പ്രതിസന്ധികകളിൽ ജിസിസി മേഖലയിലെ പ്രവാസികൾക്ക് സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് തുടർച്ചയും ഉറപ്പുനൽകി പ്രവാസി സമുഹത്തെ ചേർത്തുപിടിക്കുന്ന ജിസിസിയിലെ ഭരണ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.

സമൂഹത്തിന്റെ ക്ഷേമം, സുരക്ഷ,ആത്മവിശ്വാസം എന്നിവയ്ക്ക് എന്നും മുൻഗണന നൽകുന്ന ഈ മേഖലയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയുള്ളവരാണ് പ്രവാസികളെന്നും ഉത്തരവാദിത്തമുള്ള ഭരണ നേതൃത്വമാണ് രണ്ട് പ്രദേശങ്ങളുടെയും വളർച്ചയ്ക്ക് സംഭാവന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രദേശങ്ങളുടെയും വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്ന ദശലക്ഷക്കണക്കിന് പ്രവാസി സമൂഹത്തിന് ഇത്തരം ഇടപെടലുകൾവലിയ ആശ്വാസവും, ആത്മവിശ്വാസവുമാണ് നൽകുന്നതെന്നു അദ്ദേഹം അനുസ്മരിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page