വടക്കൻ ടെക്സാസിൽ കൊടുങ്കാറ്റും പ്രളയവും; ജാഗ്രതാ നിർദ്ദേശം

പി പി ചെറിയാൻ

ഡാളസ്: വടക്കൻ ടെക്സാസിൽ ശക്തമായ ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ശക്തമായ മഴയും ആലിപ്പഴ വർഷവും ആരംഭിച്ചു, വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു .

ഡാളസ്, ടാരന്റ്, ഡെന്റൺ ഉൾപ്പെടെയുള്ള പ്രധാന കൗണ്ടികളിൽ വെള്ളപ്പൊക്ക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വൈസ് കൗണ്ടിയിൽ രാത്രി 10:30 വരെ ശക്തമായ ഇടിമിന്നൽ മുന്നറിയിപ്പുണ്ട്.

ഡാളസ് കൗണ്ടിയിൽ ഇതിനകം 3-5 ഇഞ്ച് മഴ ലഭിച്ചു. സിഡാർ ഹില്ലിൽ റോഡുകളിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് വാഹനങ്ങൾ കുടുങ്ങുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

ഗാർലൻഡിൽ കനത്ത മഴയെത്തുടർന്ന് ഒരു വെയർഹൗസിന്റെ മേൽക്കൂര തകർന്നു വീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തുടരുന്ന മഴ: വ്യാഴാഴ്ച മഴയ്ക്ക് അല്പം ശമനമുണ്ടാകുമെങ്കിലും വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരാനാണ് സാധ്യത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page