പികെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിക്ക് അതിന് അവകാശമുണ്ടെന്ന് ശശി

തിരുവനന്തപുരം: പാലക്കാട്ട് ഇന്ന് നടന്ന സിപിഎം വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് പികെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും അപകീര്‍ത്തിരപ്പെടുത്തുന്നതരത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് തിരക്കിട്ട നടപടി എടുത്തത്. പാര്‍ട്ടി നേതാക്കന്‍മാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ശശി ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി സ്വാഭാവികമാണെന്നും അതിനുള്ള അവകാശം പാര്‍ട്ടിക്ക് ഉണ്ടെന്നും ശശി പ്രതികരിച്ചു.

എന്നാല്‍ താനിപ്പോള്‍ ഒരു നേതാവിനെതിരെ മാത്രമേ ആരോപണം ഉന്നയിച്ചിട്ടുള്ളൂ. അടുത്ത ഘട്ടത്തില്‍ പറയാന്‍ ഒരുപാട് നേതാക്കന്‍മാര്‍ ഉണ്ടെന്ന് ശശി മുന്നറിയിച്ചു. പാര്‍ട്ടിയെ ഉപയോഗിച്ച് താന്‍ പണമുണ്ടാക്കിയെന്ന നേതാക്കന്‍മാരുടെ പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ കുടുംബ സാഹചര്യം സംശയമുള്ളവര്‍ക്ക് അന്വേഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ശശിയുടെ നിലപാട് പാര്‍ട്ടിക്ക് പാലക്കാട് ജില്ലയില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page