കാസര്‍കോട്: കരിച്ചേരി പുഴയ്ക്കു കുറുകെ പണിയുന്ന മുമ്പം പാലത്തിന്റെ എസ്റ്റിമേറ്റ് തുക പുതുക്കി അംഗീകരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. ഷീറ്റ് പൈപ്പിംഗ് ഏര്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റിനാണ് അംഗീകാരം നല്‍കിയത്. ഇത് അനുസരിച്ച് മുനമ്പം പാലത്തിന്റെ എസ്റ്റിമേറ്റ് തുക 22,11,00,000 രൂപയാകും.

പങ്കാളിത്ത വനപരിപാലനത്തിനായി വായ്പ സ്വീകരിക്കാനുള്ള അനുമതിയും കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയില്‍ നിന്നു 3500 കോടി രൂപയായി ഉയര്‍ത്തുന്നതിനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ സ്ഥിരം ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58ല്‍ നിന്നു 60 വയസായി ഉയര്‍ത്താനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി.






