വീട്ടിലെ എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി

തിരുവനന്തപുരം: വീട്ടിലെ എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി. ശ്രീകാര്യം ചെറുവയ്ക്കല്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്‌റൂമിലെ എയര്‍ കണ്ടീഷനകത്താണ് പാമ്പുകളെ കണ്ടെത്തിയത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എ.സിയുടെ അടിഭാഗത്ത് കണ്ട വാല്‍ പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ പാമ്പുകളെ കൂട്ടത്തോടെ കണ്ടതെന്ന് മാധവ് പറയുന്നു.

തുടര്‍ന്ന് വനംവകുപ്പിലെ സ്‌നേക്ക് റെസ്‌ക്യൂ ഓഫീസര്‍ റോഷ്‌നിയെ വിളിച്ച് വിവരം പറയുകയായിരുന്നു. റോഷ്‌നിയുടെ നിര്‍ദേശപ്രകാരം ‘സര്‍പ്പ’യിലെ സ്‌നേക്ക് ക്യാച്ചര്‍ ഗൗതം സ്ഥലത്തെത്തി. കൊമ്പേറി അഥവാ വില്ലൂന്നി വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പാണ് ഇതെന്ന് കണ്ടെത്തി. എ.സി ഇളക്കി മാറ്റാതെ പാമ്പുകളെ പിടിക്കാന്‍ കഴിയില്ലെന്നറിഞ്ഞ് ടെക്‌നീഷ്യനെ വിളിച്ചുവരുത്തി എ.സി തുറന്നപ്പോള്‍ അഞ്ചോളം പാമ്പുകളെ കണ്ടെത്തി. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളില്‍ എത്തിയത്.

തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നേരം പരിശ്രമിച്ച് നാലെണ്ണത്തിനെ പിടികൂടി. ഒരെണ്ണം ഔട്ടര്‍ പൈപ്പിന്റെ സൈഡിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. മരച്ചില്ലകള്‍ വീടിന്റെ ടെറസ്സില്‍ താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവയ്ക്ക് വീട്ടിലെ എസിക്കുള്ളില്‍ കയറാന്‍ കഴിഞ്ഞതെന്നും സ്‌നേക്ക് ക്യാച്ചര്‍ ഗൗതം പറയുന്നു. പിടികൂടിയ പാമ്പുകളെ പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page