ഇറാന്‍ ആക്രമണം: അബുദാബി വിമാനത്താവളത്തിലെ ഹൗസ് കീപ്പിംഗ് തൊഴിലാളിയായ പ്രവാസിക്ക് പരിക്ക്; നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടി കുടുംബം

ദുബായ്: ഇറാന്‍ ആക്രമണത്തില്‍ അബുദാബി വിമാനത്താവളത്തിലെ ഹൗസ് കീപ്പിംഗ് തൊഴിലാളിയായ പ്രവാസിക്ക് പരിക്ക്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ആക്രമണത്തില്‍ തെലങ്കാന സ്വദേശി രാജേശ്വര റാവുവിനാണ് പരിക്കേറ്റത്. കഴിഞ്ഞ നാലുവര്‍ഷമായി അബുദാബി വിമാനത്താവളത്തിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയാണ് അദ്ദേഹം. പരിക്കേറ്റ വിവരം രാജേശ്വര റാവു തന്നെയാണ് നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. വിമാനത്താവളത്തിലെ മറ്റ് പലര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായും ഇയാള്‍ ബന്ധുക്കളെ അറിയിച്ചു.

വീഡിയോ കോള്‍ വഴിയാണ് കുടുംബത്തോട് സംസാരിച്ചതെങ്കിലും മുറിവുകള്‍ കാണിക്കാന്‍ തയാറായില്ലെന്ന് പറയുന്നു. അതുകൊണ്ടുതന്നെ കുടുംബം ഭയന്നിരിക്കുകയാണ്. ഇദ്ദേഹത്തെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം തെലങ്കാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page