തിരുവനന്തപുരം: എ പി അബൂബക്കര്‍ മുസ്ലിയാറുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി.വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജാണ് മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജ്. പുതിയ പദവി ലഭിച്ചതോടെ യുനാനി മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാനുള്ള സാധ്യത സംസ്ഥാന സര്‍ക്കാരിന്റേതാകും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം സുന്നി വിഭാഗത്തെ കൂടെ നിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇ കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗത്തെ കൂടെ ചേര്‍ക്കാന്‍ നടത്തിയ ശ്രമം കുണിയയില്‍ നടന്ന നൂറാം വാര്‍ഷിക മഹാസമ്മേളനത്തോടെ പൊളിഞ്ഞിരുന്നു.







