ആലപ്പുഴ: പത്താംക്ലാസുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരന്‍ വീട്ടില്‍ അജോയുടെ മകള്‍ എസ്തറി(15)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛന്‍ വഴക്കുപറഞ്ഞിരുന്നതായി വീട്ടുകാര്‍ പറയുന്നു.
ഇതിനു ശേഷമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ടതായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







