വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യം; ആഡംബര കാര്‍ വഴിയാത്രക്കാരുടെ മുകളിലേക്ക് ഓടിച്ചുകയറ്റി; കൗമാരക്കാരന്‍ മരിച്ചു; സുഹൃത്തുക്കള്‍ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: അമിത വേഗതയിലെത്തിയ ആഡംബര കാര്‍ വഴിയാത്രക്കാരുടെ മുകളിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു, സുഹൃത്തുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടകയിലെ ഹോളേനരസിപുര ടൗണ്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപം കഴിഞ്ഞദിവസമാണ് സംഭവം. 22കാരനായ മനുവാണ് മരിച്ചത്. അഭിഷേക്, രാകേഷ്, കുശാല്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത വേഗതയില്‍ സഞ്ചരിക്കുകയായിരുന്നു കാര്‍. ഈ സമയത്ത് വഴിയരികില്‍ ഉണ്ടായിരുന്ന സൂരനഹള്ളി സ്വദേശികളായ മനു, അഭിഷേക്, രാകേഷ്, കുശാല്‍ എന്നിവര്‍ ഡ്രൈവറോട് കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഡ്രൈവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. കുറച്ചുദൂരം മുന്നോട്ട് പോയ ശേഷം കാര്‍ തിരിച്ച് അമിതവേഗത്തില്‍ വന്ന് റോഡരികില്‍ നിന്നിരുന്ന കൗമാരക്കാരുടെ മുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മനു സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ റോഡരികില്‍ നിന്ന് സംസാരിക്കുകയായിരുന്നു. അതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകടമുണ്ടാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഡ്രൈവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page