ദുബായിലും ദോഹയിലും അത്യുഗ്ര സ്ഫോടനം : ഇറാൻ തിരിച്ചടി തുടരുന്നു

ദുബായ്: ദുബായിലും ഖത്തർ തലസ്ഥാനത്തും അത്യുഗ്രസ്ഫോടനം ഉണ്ടായതായി വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. രണ്ടിടത്തും യു.എസ്. സൈനിക താവളങ്ങളിൽ ഇറാൻ ഡ്രോൺ – മിസൈൽ ആക്രമണങ്ങൾ തുടരുന്നുണ്ട്. യുദ്ധo അവസാനിപ്പിക്കുന്നതിന് ഇറാൻ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നട്രമ്പിന്റെ പരാമർശത്തെ തുടർന്നാണ് ഇറാൻ ആക്രമണം കടിപ്പിച്ചത് . ഇറാന്റെ പിന്തുണയോടെ ഹിസ്ബുല്ല ഭീകര സംഘടനയും അക്രമ രംഗത്തെത്തിയിട്ടുണ്ട് .അതേസമയം ഇറാൻ തലസ്ഥാനം ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം രൂക്ഷമാക്കി. ഇറാന്റെ ഒരു വിമാനത്താവളo ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു . ഇറാന്റെ വ്യോമ -നാവിക കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിചതായി ട്രംപ് വെളിപ്പെടുത്തി. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചാൽ തങ്ങളും ആക്രമണം കടുപ്പിക്കുമെന്ന് ഇറാൻ ഗാർഡ്സ് ജനറൽ ഇബ്രാഹിം ജബ്ബാരി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page