കണ്ണൂര്‍: 79.8 ഗ്രാം എം ഡി എം എ യുമായി 18കാരന്‍ അറസ്റ്റില്‍. കക്കാട്, ശാദുലിപ്പള്ളി സ്വദേശി കെ കെ മുഹമ്മദ് നാസിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
കണ്ണാടിപ്പറമ്പില്‍ കഴിഞ്ഞ ദിവസം മയ്യില്‍ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ 0.38ഗ്രാം എം ഡി എം എയുമായി അജ്മല്‍ (29), നിഹാസ്, (19), മുഹമ്മദ് നാസ് (18) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് നാസിന്റെ വീട്ടില്‍ കൂടുതല്‍ അളവില്‍ എം ഡി എം എ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചത്. ഈ വിവരം കണ്ണൂര്‍ ടൗണ്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 79.8 ഗ്രാം എം ഡി എം എ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.







