രക്തം പോലെ ചുവന്ന ചന്ദ്രനെ കാണണമോ? വൈകിട്ട് 6.30ന് വീട്ടില്‍ നിന്നു പുറത്തിറങ്ങി നോക്കിയാല്‍ മതി

ബംഗ്‌ളൂര്‍: പൗര്‍ണ്ണമി ചന്ദ്രനെ കണ്ട് കുളിര്‍മ്മ അനുഭവിച്ചിട്ടുള്ളവര്‍ രക്തവര്‍ണ്ണനായ ചന്ദ്രനെ കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ വിഷമിക്കേണ്ട. അതിനുള്ള അവസരം ലോകത്തിന് ഇന്ത്യന്‍ സമയം 3.20ന് ഉണ്ടാവുന്നു. എന്നാല്‍ കേരളത്തില്‍ സന്ധ്യക്ക് 6.30നേ ചന്ദ്രഗ്രഹണം ദൃശ്യമാവൂ. ചന്ദ്രനെ പൂര്‍ണ്ണമായി കാണാനുമാവില്ല. എങ്കിലും കാണുന്നതു ചുവന്ന ചന്ദ്രനെയായിരിക്കും. കേരളത്തില്‍ ഗ്രഹണം ദൃശ്യമാവുന്ന 6.30ന് മുറ്റത്തിറങ്ങിയാല്‍ രക്തം പോലെ ചുവന്ന ചന്ദ്രനെ കാണാനാവും.

എന്നാല്‍ അരുണാചല്‍ പ്രദേശില്‍ 5.58നും ആസമില്‍ 5.04നും മണിപ്പൂരില്‍ 5.11നും മേഘാലയയില്‍ 5.18നും മിസോറാമില്‍ 5.17നും നാഗലാന്റില്‍ 5.07നും ചന്ദ്രന്റെ പൂര്‍ണ്ണ ഗ്രഹണം ദൃശ്യമാവും.
തമിഴ്‌നാട്ടില്‍ 6.16നും കര്‍ണ്ണാടകയില്‍ 6.24നുമാണ് ഗ്രഹണം പ്രകടമാവുന്നത്. വൈകിട്ട് 6.47ന് ഗ്രഹണം ചന്ദ്രന്‍ അപ്രത്യക്ഷമാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page