പാര്‍ക്കില്‍ കമിതാക്കളുടെ പ്രണയ അടി, വാക്‌പോര്; ദൃശ്യങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: പാര്‍ക്കില്‍ വച്ച് കമിതാക്കള്‍ തമ്മിലുണ്ടായ പൊരിഞ്ഞ അടിയുടേയും വാക്‌പോരിന്റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. അടി കണ്ടുകൊണ്ട് അടുത്തുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഡെല്‍ഹിയിലെ പ്രശസ്തമായ സ്വരണ്‍ ജയന്തി പാര്‍ക്കിലാണ് സംഭവം.

പാര്‍ക്കിലെ ബെഞ്ചിലിരുന്ന് സംസാരിക്കുകയായിരുന്നു കമിതാക്കള്‍. ഇതിനിടയില്‍ യുവാവ് യുവതിയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയോട് ദേഷ്യത്തോടെ തട്ടിക്കയറിയ യുവാവ് യുവതിയുടെ മുഖത്ത് തുരുതുരാ മര്‍ദിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതോടെ പ്രതിഷേധവും വര്‍ധിച്ചു. പങ്കാളികള്‍ തമ്മിലുള്ള അധിക്ഷേപകരമായ പെരുമാറ്റത്തെ സ്വകാര്യമെന്ന് പറഞ്ഞ് തള്ളിക്കളയുന്നതിനെതിരെയാണ് പ്രധാന വിമര്‍ശനം.

മര്‍ദനം നടക്കുമ്പോള്‍ ചുറ്റും ആളുകള്‍ ഉണ്ടായിരുന്നിട്ടും ആരും ഇടപെടാത്തതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വീഡിയോ കണ്ടവര്‍ ഡെല്‍ഹി പൊലീസിനെ ടാഗ് ചെയ്യുകയും യുവാവിനെതിരെ കേസെടുത്ത് കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നത് കാണാം. യുവാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page