ഇറാനില്‍ ഇസ്രായേല്‍ ആക്രമണം; ടെഹ്‌റാനില്‍ നിരവധി സ്‌ഫോടനങ്ങള്‍, ലോകം യുദ്ധഭീതിയില്‍

ടെല്‍അവീവ്: ഇറാനില്‍ ഇസ്രായേല്‍ ആക്രമണം. അക്രമത്തിനു പിന്നാലെ ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍കട്‌സ് അറിയിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ സ്‌ഫോടന ശബ്ദം കേട്ടതായും വലിയ തോതില്‍ പുക ഉയര്‍ന്നതായും വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അതേ സമയം ഇസ്രായേല്‍ രാജ്യത്തുടനീളം ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. സൈറണ്‍ മുഴക്കിക്കൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. അയത്തുള്ളഖൊമൈനയുടെ ഓഫീസിനടുത്തും സ്‌ഫോടനമുണ്ടായി. ടെഹ്‌റാന്‍ നഗരമധ്യത്തിലും യൂണിവേഴ്‌സിറ്റി സ്‌റ്റേറ്റിലും സ്‌ഫോടനം നടന്നു. ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ വ്യോമപാത അടച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page