ബാങ്ക് നോട്ടുമായി പോയ വിമാനം തകർന്ന് 15 പേർ മരിച്ചു

സുക്രെ:ബൊളീവിയൻ തലസ്ഥാനമായ സുക്രെക്കടുത്തു പണവുമായി പോയ സൈനിക ചരക്ക് വിമാനം തകർന്നു ദേശീയപാതയിൽ സഞ്ചരിക്കുകയായിരുന്ന നിരവധി വാഹനങ്ങൾ തകർന്നു. 15 പേർ മരിച്ചതായാണ് ആദ്യ വിവരം.പണവും രേഖകളും നാലുപാടുംചിതറി. വിമാനത്തിന്റെ അവശിഷ്ടങ്ങളും തകർന്ന വാഹനങ്ങളും മൃതദേഹങ്ങളും റോഡിൽ ചിതറികിടന്നു. ബൊ ളിവിയൻ സെൻട്രൽ ബാങ്കിൽ നിന്ന് മറ്റ് നഗരങ്ങളിലേക്ക് പുതിയ നോട്ടുകളുമാ യിപോവുകയായിരുന്ന വ്യോമസേനയുടെ ഹെർക്കുലീസ് വിമാനമാണ് തകർന്നത്. ചിതറിക്കിടന്ന നോട്ടുകൾ വാരിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പോലീസ് കർശനമായി നേരിട്ടു. എത്ര കോടി രൂപയുണ്ടായിരുന്നുവെന്നോ, വിമാനഅപകട കാരണമോ, വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ, മരിച്ചവരുടെ വിവരങ്ങളോ വ്യക്തമായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page