പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനം ഇന്ന് ആരംഭിക്കും
വെനീസ്വേലയിൽ നിന്ന് ഇന്ത്യയിലേക്ക് വലിയതോതിൽ എണ്ണ ഇറക്ക് മതി ഇന്ന് ആരംഭിക്കും.20 ലക്ഷം ബാരൽ ശേഷിയുള്ള വൻ ടാങ്കറുകളിലാണ് എണ്ണ എത്തിക്കുന്നത്.
സംസ്ഥാനത്തെ രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും.
ലൈഫ് വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോ പതിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ സംസ്ഥാനം വിമുഖത പ്രകടിപ്പിച്ചതോടെ കേന്ദ്ര സഹായം നിലച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചിയിൽ കായലിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും
ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും പരാജയം.കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് എതിരില്ലാത്ത ഗോളിന് ബ്ലാസ്റ്റേഴ്സ് തോറ്റു.
സാമൂഹ്യപരിഷ്കർത്താവ് മന്നത്ത് പത്മനാഭന്റെ സമാധി ദിനം ഇന്നാണ്.
സംസ്ഥാനത്ത് സ്വർണ്ണവില പവന് 960 രൂപ കുറഞ്ഞു






