കാസർകോട്:കാസർകോട് പുലിക്കുന്ന് ശ്രീ ഐവർ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിലെ പ്രധാന ആഘോഷമായ ആയിരത്തിരി പുലർച്ചെ ആരംഭിച്ചു.ആറു ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ട മഹോത്സവത്തിലെ പ്രധാന ചടങ്ങ് ആയ ആയിരത്തി ദർശിക്കാൻ അഭൂത പൂർവ്വമായ തിരക്ക് അനുഭവപ്പെടുന്നു. നടുക്കളിയാട്ട
ദിവസമായിരുന്ന ഇന്നലെ ആരാധകരെ കൊണ്ട് ക്ഷേത്രപരസരം നിറഞ്ഞു കവിഞ്ഞിരുന്നു. സൂചി കുത്താൻ പോലും ആവാത്ത തരത്തിൽ ഭക്തജന തിരക്കായിരുന്നു.രാത്രി പഴയപ്രസ്സ്ക്ലബ് ജംഗ്ഷൻ മുതൽ ഭക്തജന വാഹനങ്ങൾ ക്യൂവിൽ ആയിരുന്നു.






