ഇന്നത്തെ പ്രധാന വാർത്തകൾ

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനം ഇന്ന് ആരംഭിക്കും വെനീസ്വേലയിൽ നിന്ന് ഇന്ത്യയിലേക്ക് വലിയതോതിൽ എണ്ണ ഇറക്ക് മതി ഇന്ന് ആരംഭിക്കും.20 ലക്ഷം ബാരൽ ശേഷിയുള്ള വൻ ടാങ്കറുകളിലാണ് എണ്ണ എത്തിക്കുന്നത്. സംസ്ഥാനത്തെ രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ലൈഫ് വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോ പതിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ സംസ്ഥാനം വിമുഖത പ്രകടിപ്പിച്ചതോടെ കേന്ദ്ര സഹായം നിലച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിൽ കായലിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും ഐ …

പുലിക്കുന്ന് കളിയാട്ടം ആയിരത്തിരി മഹോത്സവത്തിന് ആരാധക പ്രവാഹം

കാസർകോട്:കാസർകോട് പുലിക്കുന്ന് ശ്രീ ഐവർ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിലെ പ്രധാന ആഘോഷമായ ആയിരത്തിരി പുലർച്ചെ ആരംഭിച്ചു.ആറു ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ട മഹോത്സവത്തിലെ പ്രധാന ചടങ്ങ് ആയ ആയിരത്തി ദർശിക്കാൻ അഭൂത പൂർവ്വമായ തിരക്ക് അനുഭവപ്പെടുന്നു. നടുക്കളിയാട്ടദിവസമായിരുന്ന ഇന്നലെ ആരാധകരെ കൊണ്ട് ക്ഷേത്രപരസരം നിറഞ്ഞു കവിഞ്ഞിരുന്നു. സൂചി കുത്താൻ പോലും ആവാത്ത തരത്തിൽ ഭക്തജന തിരക്കായിരുന്നു.രാത്രി പഴയപ്രസ്സ്ക്ലബ് ജംഗ്ഷൻ മുതൽ ഭക്തജന വാഹനങ്ങൾ ക്യൂവിൽ ആയിരുന്നു.

ആസ്‌ട്രേലിയൻ പ്രധാന മന്ത്രിക്കു ബോംബ് ഭീഷണി:ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു

സിഡ്‌നി :ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബബീസിനെ ബോംബ് ഭീഷണിയെ തുടർന്ന് ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ഔദ്യോഗിക വസതിയായ ദെ കാൻ കറ ലോഡ്ജിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹത്തെ ഒഴിപ്പിച്ചത്.പോലീസ് കെട്ടിടം അ രിച്ചുപെറുക്കി പരിശോധിച്ചു.