തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം; കാസര്‍കോടിന് അഭിമാന നേട്ടം

കാസര്‍കോട്: സംസ്ഥാനത്തെ 20 വ്യത്യസ്ത തൊഴില്‍ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്കുള്ള 2024 വര്‍ഷത്തെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌ക്കാരങ്ങളില്‍ മൂന്നെണ്ണം കാസര്‍കോടിന്. മേരിമെല്‍ഡ(പാചകം), ഷിബു എ (കള്ളുചെത്ത്), ബബിത ബേബി (ബാര്‍ബര്‍/ ബ്യൂട്ടീഷന്‍) എന്നിവരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും.
ചെറുവത്തൂര്‍, മടക്കരയിലെ റസ്റ്റോറന്റിലെ പാചക തൊഴിലാളിയാണ് മേരി മെല്‍ഡ. ബികോം ബിരുദധാരിയായ മേരി മെല്‍ഡ നെല്ലിക്കാലിലാണ് താമസം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമല്‍ ദയാല്‍ മകനാണ്. മികച്ച കള്ളുചെത്തുകാരനുള്ള പുരസ്‌ക്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട എ ഷിബു 17 വര്‍ഷമായി ഈ രംഗത്തുണ്ട്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി എല്ലാദിവസവും മൂന്നു നേരം കൃത്യമായി കള്ളുചെത്തു ജോലി ചെയ്യുന്നു.
അച്ഛന്‍: അപ്പുണ്ണി. മാതാവ്: ലക്ഷ്മി. ഭാര്യ: ചിക്കുമോള്‍. മക്കളായ അഭിദേവ്, അയാന്‍ദേവ്, ആയുഷ് ദേവ് എന്നിവര്‍ക്കൊപ്പം പൊയ്‌നാച്ചിയിലാണ് താമസം.
കാഞ്ഞങ്ങാട്ടെ ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയാണ് ബബിത ബേബി. കാഞ്ഞങ്ങാട്ട് റസ്റ്റോറന്റ് നടത്തിവരുന്ന ഭര്‍ത്താവ് മാത്യു, ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന മകള്‍ അലൈക്ക, ഒന്‍പതാംതരം വിദ്യാര്‍ത്ഥി ആഷിഖ് എന്നിവര്‍ക്കൊപ്പം കാഞ്ഞങ്ങാട്ടാണ് താമസം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page