കാസർകോട്: 19 കാരി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. പിതാവ് നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാലോം, അതിരുമാവിലെ പി കെ. മധുവിന്റെ മകൾ ബീന (19) യാണ് കാമുകനായ വെസ്റ്റ് എളേരി കൂളിപ്പാറയിലെ രഞ്ജിത്തിന്റെ കൂടെ ഒളിച്ചോടിയത്. ബീന മാതൃ സഹോദരിയുടെ കുളിപ്പാറയിലെ വീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് രഞ്ജിത്തുമായി അടുപ്പത്തിലായ തെന്നു പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴു മണിയോടെ പ്രസ്തുത വീട്ടിൽ നിന്നാണ് യുവതിയെ കാണാതായത്. തിരിച്ചുവരാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇരുവരും വിവാഹിതരായി കോടതിയിൽ ഹാജരാകുമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.






