ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. ഇറാനിൽ വലിയ രീതിയിലുള്ള സർക്കാർ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വീണ്ടും ആരംഭിച്ചു. ഇതിനിടയിൽ ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. വ്യാഴാഴ്ച ഇരു രാജ്യങ്ങളും ജനീവയിൽ ചർച്ച നടത്തുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
അമേരിക്കൻ പ്രസിഡൻറ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാരാ ലഗോയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച ആയുധധാരിയായ ഒരാളെ സീക്രട്ട് സർവീസ് വെടിവെച്ച് കൊന്നു. എഫ് ബി ഐ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മെക്സിക്കോയിലെ ഏറ്റവും ക്രൂരനായ മയക്കുമരുന്ന് മാഫിയ തലവൻ സൈനിക വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 15 മില്യൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ മരണത്തെ തുടർന്ന് മെക്സിക്കോയിൽ അക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റും തുടരുന്നു . ന്യുയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഗ്ലിസാർഡ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി .
മലേഷ്യയിൽ കിഴക്കൻ തീരങ്ങളിൽ 7.1 തീവ്രതയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
പാകിസ്ഥാൻ അതിർത്തികടന്ന് അഫ്ഗാനിലെ തീവ്രവാദി താവളങ്ങളിൽ നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. തിരിച്ചടിക്കുമെന്ന് അഫ്ഗാൻ മുന്നറിയിപ്പ്.
മോസ്കോ ലക്ഷ്യമാക്കി ഉക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് മോസ്കോയിലെ എല്ലാ വിമാനത്താവളങ്ങളും താൽക്കാലികമായി അടച്ചു .
പ്രധാനമന്ത്രി നരേന്ദ്രമോഡി ഉത്തർപ്രദേശിലെ മീററ്റ് മെട്രോയും ഡൽഹി- മീററ്റ് നമോ ഭാരത് കോറിഡോറും (82 കിലോമീറ്റർ) ഉദ്ഘാടനം ചെയ്തു.
ജമ്മുകാശ്മീർ കിഷ്ത്വാറിലെ ചത്രു മേഖലയിൽ സുരക്ഷാസേനയും ജയ്ഷെ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. അതിർത്തിയിൽ സംശയകരമായ സാഹചര്യത്തിൽ ഒരു പാകിസ്ഥാൻ ഡ്രോൺ കാണപ്പെട്ടു.
ആസാമിലെ മുൻ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു.
ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിസ്ഥിതി സമ്മേളനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .
കേരളത്തിൽ ഫെബ്രുവരി 26 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ലോകകപ്പിൽ അഹമ്മദാബാദിൽ നടന്ന സൂപ്പർ എട്ടു മത്സരത്തിൽ ഇന്ത്യയെ 76 റൺസിനു ദക്ഷിണാഫ്രിക്ക തോൽപ്പിച്ചു. ഇതോടെ ഇന്ത്യയുടെ 12 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് അന്ത്യമായി .
കാസർകോട് ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അഞ്ച് പുതിയ ഫുട് ഓവർ ബ്രിഡ്ജുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി.
സി. പി.സി. ആർ ഐ. ജംഗ്ഷൻ, അടുക്കത്ത് ബയൽ, നുള്ളിപ്പാടി, മൊഗ്രാൽപുത്തൂർ കുന്നിൽ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണിത്.
മോഷണക്കുറ്റം ആരോപിച്ചു നാലത്തടുക്കയിലെ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം നൽകിയ പരാതിയിൽ വിദ്യാനഗർ പോലീസ് അന്വേഷണം ഊർജ്ജതമാക്കി.
അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ 6 ഗ്രന്ഥശാലകൾക്ക് ഇ. ചന്ദ്രശേഖരൻ എംഎൽഎ പുസ്തകങ്ങൾ വിതരണം ചെയ്തു.
വേനൽ രൂക്ഷമായതോടെ നാട്ടുകാർക്ക് സൗജന്യമായി ശുദ്ധജലം എത്തിക്കുന്നതിന് പെരിയ -ചാലിങ്കാൽ – രാവണീശ്വരം ഭാഗങ്ങളിൽ പരശുറാം എക്സ്പ്രസ് എന്ന പേരിൽ ട്രാക്ടർ ടാങ്കർ സർവീസ് ആരംഭിച്ചു. ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമായിട്ടുണ്ട്.
കാഞ്ഞങ്ങാട് ടൗണിൽ റോഡരികിൽ നിർത്തിയിരുന്ന കാസർകോട് സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ചു.പോലീസ് അന്വേഷിക്കുന്നു.
മഞ്ചേശ്വരത്ത് ആരംഭിച്ച സീ ഫുഡ് സംസ്കരണ ഫാക്ടറിക്കെതിരെ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചു. മലിന ജല പ്രശ്നത്തിലാണ് പ്രതിഷേധം.






