ന്യൂഡൽഹി: ന്യൂഡൽഹിയിലെ കേരള ഹൗസിന് ബോംബ് ഭീഷണി. കേരള ഗവർണർ രാജേന്ദ്ര അർലേക്കറു ടെ ഡൽഹി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ബോംബ് ഭീഷണി ഉയർന്നിട്ടുള്ളത്. ഡൽഹിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഉണ്ടായ അജ്ഞാത ഭീഷണി സന്ദേശം ഗൗരവത്തിൽ എടുത്തിട്ടുണ്ട്. സന്ദേശത്തെ തുടർന്ന് അധികൃതർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് കേരള ഹൗസ് അരിച്ചു പെറുക്കി പരിശോധിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ജാഗ്രത തുടരുന്നുണ്ട്.







