കാസര്‍കോട്: മഞ്ചേശ്വരത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കുട്ടികളുടെ രക്ഷിതാക്കലുടെ പരാതി പ്രകാരം മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. ഇബ്രാഹിം ഖലീല്‍ എന്ന ആള്‍ക്കെതിരെയാണ് പോക്‌സോപ്രകാരം പോലീസ് കേസെടുത്തത്. ജനുവരിമാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതിയായ ഇബ്രാഹിം ഖലീല്‍ എന്ന് പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്നാണ് കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്.







