കൊച്ചി: പള്ളിയില്‍ പോയി വന്നശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകന്‍ ആന്റോണ്‍ (21) ആണ് മരിച്ചത്. ആന്റോണ്‍ രാവിലെ പള്ളിയില്‍ പോയിരുന്നു. പിന്നീട് വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് ആദ്യം ഒരു പഫ്‌സ് കഴിച്ചു, പിന്നീട് ഉപ്പുമാവും കഴിച്ചു. അതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച ആന്റോണ്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോജിസ്റ്റിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ആന്റോണ്‍.







