കൃഷിയിടത്തിൽ വെള്ളം നനക്കാൻ പോയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കൃഷിയിടത്തിൽ വെള്ളം നനയ്ക്കാൻ പോയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പുല്ലൂർ ,കൊടവലം പാലത്തിന് സമീപം താമസിക്കുന്ന എം. ഗംഗാദേവി (76) ആണ് മരിച്ചത്. ശനിയാഴ്ച (ഇന്ന്) രാവിലെ വീടിനു സമീപത്തെ പറമ്പിൽ കൃഷിക്ക് വെള്ളം ഒഴിക്കാൻ പോയതായിരുന്നു. വീണു കിടക്കുന്നത് കണ്ടവർ ഗംഗാ ദേവിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പരേതനായ ചേവരി നാരായണൻ നായർ. മക്കൾ: ലീല (വാവടുക്കം), ലത (പനയാൽ ), ശിവദാസൻ (പെട്രോൾ പമ്പ് ജീവനക്കാരൻ നോർത്ത് കോട്ടച്ചേരി). സഹോദരങ്ങൾ: ചന്ദ്രാവതി, ശ്രീദേവി, അശോകൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാല്‍ത്തടുക്കയിലെ 24കാരി ജസീല ജീവനൊടുക്കിയത് എന്തിന്? മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍; വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page