ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ ഭര്‍ത്താവിന് അവകാശമില്ല; സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് യുവതി മരിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി

കൊച്ചി: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ മരിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി. കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിന്, ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മരിച്ച യുവതിയുടെ ബാങ്ക് നിക്ഷേപമായ 75,000 രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ വിധി.

ഇതുസംബന്ധിച്ച ഹര്‍ജികള്‍ വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് എസ്. ഈശ്വരന്റെ സിംഗിള്‍ ബെഞ്ച് മാതാവിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം, കൊലപാതകത്തിന് ഉത്തരവാദിയായ വ്യക്തിക്ക് കൊല്ലപ്പെട്ടയാളുടെ സ്വത്തില്‍ അവകാശമില്ലെന്നത് നിയമത്തില്‍ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാണിച്ചു. മുന്‍ വിധികളിലും ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നു കോടതി പരാമര്‍ശിച്ചു.

ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ഇത് സംബന്ധിച്ച വ്യക്തത മുന്‍പ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇവിടെയും അത് ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് ബാധകമായത് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണെന്നും, ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ അവകാശമില്ലെന്നും കോടതി വിധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page