തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നിരക്ക് നിലവിലുള്ള 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി വര്‍ദ്ധിക്കും. ഇത് മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും.
കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് മുന്‍കാല പ്രാബല്യമില്ല. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോള്‍ 10 ശതമാനം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റില്‍ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎയും സര്‍ക്കാര്‍ അനുവദിച്ചു.







