കാസർകോട് : ബി.ജെ.പി.തിരഞ്ഞെടുപ്പു മുന്നൊരുക്കം ശക്തമാക്കി. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡോ. ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ നടന്ന കാസർകോട് ലോക്സഭാ മണ്ഡലത്തിലെ ബിജെപി ജില്ലാ ഭാരവാഹി കളുടെയും പഞ്ചായത്ത് – ഏരിയ ഇൻ-ചാർജുമാരുടെയും നേതൃയോഗം മുൻ ബിജെപി കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷനും ദക്ഷിണ കന്നഡ ലോക്സഭാ മണ്ഡലം മുൻ എംപിയുമായ നളിൻ കുമാർ കട്ടീൽ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ബിജെപിക്ക് ഇടമില്ലെന്ന് പ്രചരിപ്പിച്ചവർക്കുള്ള തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ ശക്തി തെളിയുമെന്നു കട്ടീൽ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻ്റ് കെ. ശ്രീകാന്ത്, സെക്രട്ടറി ജി. കാശിനാഥ്, ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന സമിതി അംഗങ്ങളായ വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, എ. വേലായുധൻ,ജില്ലാ ജന സെക്ര.മാരായ പി.ആർ. സുനിൽ, മനുലാൽ മേലത്ത്, കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി മനോജ്, കോഴിക്കോട് മേഖല വൈസ് പ്രസിഡൻ്റ് വിജയകുമാർ റൈപ്രസംഗിച്ചു.







