​ഇ. അബ്ദുള്ളക്കുഞ്ഞിക്ക് ഹോണററി ഡോക്ടറേറ്റ്

കാസർകോട്: ഡൽഹി ആസ്ഥാനമായുള്ള വേൾഡ് കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ ഓർഗനൈസേഷൻ്റെ ഹോണററി ഡോക്ടറേറ്റിന് ഇ. അബ്ദുള്ളക്കുഞ്ഞി അർഹനായി. വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ സേവന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വി.സി.ഇ.ഒയുടെ ഹോണററി ഡോക്ടറേറ്റ് അവാർഡ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം ഗുൽഷൻ ഗ്രോവർ ഹോണററി ഡോക്ടറേറ്റ് ഇ. അബ്ദുള്ളക്കുഞ്ഞിക്ക് സമ്മാനിച്ചു.

കാസർകോട്ട് വിദ്യാഭ്യാസ, സാമൂഹിക മേഖലയിൽ നിരവധി ഇടപെടലുകൾ നടത്തി വരുന്ന അബ്ദുള്ള കുഞ്ഞി ആരോഗ്യ വകുപ്പിലെ ഗ്രേഡ് 2 ജീവനക്കാരനായിരുന്നു. 12 വർഷം മുമ്പ് ജോലി രാജിവച്ച് മുഴുവൻ സമയം വ്യവസായ, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ സജീവമായി. കാൽ നൂറ്റാണ്ടായി സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്നു.

കാസർകോട് ഫാമിലി വെൽഫെയർ സൊസൈറ്റി ചെയർമാനായ അബ്ദുള്ളക്കുഞ്ഞിയുടെ നേതൃത്വത്തിൽ റോഡപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ 2013 ൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് റോഡ് സുരക്ഷാ സന്ദേശ യാത്ര നടത്തിയിരുന്നു. യാത്രയുടെ ഭാഗമായി അഞ്ഞൂറോളം റോഡപകട ദൃശ്യങ്ങളുമായി എല്ലാ ജില്ലകളിലും ചിത്ര പ്രദർശനവും ഒരുക്കിയിരുന്നു.

ലോക്കൽ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെയുള്ള അക്രമങ്ങൾ ഇല്ലാതാക്കാൻ അബ്ദുള്ള ക്കുഞ്ഞിയുടെ നിർദേശമാണ് 2010ൽ കാസർകോട്ടെ സ്വകാര്യ ബസുകൾക്ക് നീല നിറം നൽകണമെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവിലേക്ക് എത്തിയത്. പിന്നീട് ഇതു കേരളമാകെ നടപ്പിലായി.

കാസർകോട് ഫാമിലി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇതുവരെ 125 ഓളം ആരോഗ്യ ക്യാംപുകൾ നടത്തിയിട്ടുണ്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി സ്കൂളുകളിൽ റോഡ് സേഫ്റ്റി ക്ലബുകൾ രൂപീകരിച്ചു.

ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന അബ്ദുള്ളക്കുത്തി, എതിർത്തോട്, ബേർക്ക, മാവിനക്കട്ട എന്നിവിടങ്ങളിൽ അൽബിർ പ്രീ സ്കൂളുകൾക്ക് നേതൃത്വം നൽകുന്നു. മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ബിസ് മി ഇസ് ലാമിക സ്കൂൾ ഉടമയായ അബ്ദുള്ളക്കുഞ്ഞി കർഷകശ്രീ മിൽക്ക് ഡയറക്ടർ കൂടിയാണ്. ‘കോട്ടകളുടെ നാട്’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ലഹരിക്കെതിരെ ‘ആരക്’ എന്ന ഹ്രസ്വ ചിത്രവും നിർമിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page