ശബരിമല സര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിന് ജാമ്യം; പുറത്തിറങ്ങാനാകില്ല

കൊല്ലം: ശബരിമല കട്ടിളപാളി കേസില്‍ ഒരു പ്രതി കൂടി പുറത്തേക്ക്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ആണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടിയത്.

ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാറിന് ജയില്‍ മോചനം സാധ്യമല്ല. ദ്വാരപാലകയിലും 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ ആറു പ്രതികളില്‍ നാലുപേര്‍ക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹര്‍ജികളും ഈ മാസം 23 ന് പരിഗണിക്കുന്നുണ്ട്. ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസിന്റെ ജാമ്യനീക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page