പുത്തന്‍ ഥാറില്‍ കടത്തിയ 53 ഗ്രാം എം ഡി എം എ പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

പുത്തൂര്‍: പുത്തന്‍ ഥാറില്‍ കടത്തുകയായിരുന്ന 53ഗ്രാം എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (30), വയനാട് സ്വദേശി ഇസ്മയില്‍ (28), കൊയിലാണ്ടിയിലെ ഷംസീര്‍ (27) എന്നിവരെയാണ് സംബ്യ പൊലീസ് അറസ്റ്റു ചെയ്തത്.
സംശയകരമായ സാഹചര്യത്തില്‍ പുത്തന്‍ ഥാറില്‍ കറങ്ങി നടക്കുകയായിരുന്നു യുവാക്കള്‍. സംശയം തോന്നി പൊലീസ് സമീപിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നു പേരെയും അറസ്റ്റു ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page