കോഴിക്കോട് : വയനാട് മുത്തങ്ങ പൊൻകുഴിയിൽ ബസ് യാത്രക്കാരായ രണ്ടുപേരിൽനിന്ന് 41.5ഗ്രാം എംഡിഎംഎ പിടിച്ചു. കോഴിക്കോട് ഫറൂക്കിലെ ചെമ്പ്രയിൽ മുഹമ്മദ് ആഷിക് ,മലപ്പുറം വണ്ടൂർ വാണിയമ്പലത്തെ അഭിൻ സൂര്യ എന്നിവരെ അറസ്റ്റ് ചെയ്തു. 2024ൽ മുത്തങ്ങയിൽ വച്ച് 53 . 900 ഗ്രാം മെത്താം ഫിറ്റാമിനു മായി മുഹമ്മദ് ആഷിക്ക് അറസ്റ്റിലായിരുന്നു. സുൽത്താൻബത്തേരി എക്സൈസ് ഇൻസ്പെക്ടർ എംകെ സുനിലിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെ സുൽത്താൻബത്തേരി കോടതി റിമാൻഡ് ചെയ്തു. 20 വർഷം വരെ കഠിന തടവു ലഭിക്കാവുന്ന കുറ്റമാണിത്.







